Kerala
മലപ്പുറം: പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം. ഒരാൾ മരിച്ചു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്. അപകടത്തിൽ11പേർക്ക് പരിക്കേറ്റു.
National
ഹൈദരാബാദ്: ശബരിമലയിലേക്ക് വിമാനത്തിൽ എത്തുന്നവർക്കു ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രാലയം. ജനുവരി 20 വരെയാണ് അനുമതിയെന്ന് മന്ത്രി കെ. രാം മോഹൻ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
കാബിൻ ബാഗേജായി ഇതുവരെ പരിഗണിച്ചിരുന്ന ഇരുമുടിക്കെട്ട് ഇനിമുതൽ ഭക്തർക്ക് ചെക് ഇൻ ബാഗേജായി ഒപ്പം എടുക്കാം.
സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം ജനവികാരംകൂടി പരിഗണിച്ചാണ് പരന്പരാഗതരീതിക്കു തടസം വരാതിരിക്കാനുള്ള തീരുമാനമെടുത്തത്.
സാംസ്കാരിക മൂല്യങ്ങളോടും മതപരമായ പാരന്പര്യത്തോടുമുള്ള എൻഡിഎ സർക്കാരിന്റെ പ്രതിബദ്ധതയാണു തീരുമാനത്തിൽ വ്യക്തമാകുന്നതെന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.